അമ്പലപ്പുഴ: വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവതിക്കും യുവാവിനും ദാരുണാന്ത്യം. അർത്തുങ്കല്‍ അരീപ്പറമ്പില്‍ കളത്തില്‍പറമ്പില്‍ ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണ (22), ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്റെ മകള്‍ അച്ചു എസ്. ദാസ് (20) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ വണ്ടാനത്ത് പെട്രോൾ പമ്പിനു സമീപം രാത്രി 11.55നായിരുന്നു അപകടം.
മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയാണ് അച്ചു എസ്. ദാസ്. പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ചേർത്തലയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. കാറിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. അയല്‍വാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.